Posts

Showing posts from January, 2022

കണ്ണു തുറന്നാൽ പോരാ ഉണരണം

  കാഴ്ച്ചയ്ക്ക് കണ്ണുവേണം എന്നാൽ കണ്ണടഞ്ഞാലും ദർശനം സാദ്ധ്യമാണ്. കണ്ണുതുറന്നിരുന്നിട്ടും കാണാതെ പോകുന്ന വൈകല്യത്തെ വിളിക്കുന്ന പേരാണ്. തിമിരം. ആയതിനു പല കാരണങ്ങളാണ്. ജാതി, മതം, വർണ്ണം, ലിംഗം ,പണം, സ്ഥാനം ഇങ്ങനെ പലതായ കാരണങ്ങളാൽ നമ്മൾ ചില സംഭവങ്ങൾ അറിയില്ല. ചിലരുടെ തെറ്റുകൾ കാണില്ല. ചില കണ്ണുനീർ കാണില്ല. ചില കാഴ്ച്ചകൾക്ക് വ്യക്തതയില്ല. എന്നിട്ടും നാം ഊറ്റംകൊള്ളുന്നു. മലയാളി പൊളിയാ. മലയാളിയോടാ കളി.        മക്കളുടെ കരച്ചിൽ കേൾക്കാതെ പോകരുത്. അമ്മയപ്പന്മാരുടെ ഒട്ടിയ വയറും കാണാതെ പോകരുത്. അയൽക്കാരന്റെ തീ കത്താത്ത അടുപ്പ് ശ്രദ്ധിക്കാതെ പോകരുത്.ചിലരുടെ മൗനത്തെ അവഗണിക്കരുത്.                         പി.ടി.ജോൺ വൈദ്യൻ                                   തേവലക്കര